‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; ഞാനുമായി വേദി പങ്കിട്ടത്, ഇറക്കി വിട്ടാൽ കുട്ടികളെ ബാധിക്കുമായിരുന്നു’; വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി. ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല. കോൺഗ്രസ് നേതൃത്വം ഒളിഞ്ഞു കളിക്കുന്നു. സസ്പെൻഷൻ പ്രഖ്യാപനം വെറുതെയാണ്.

കോൺഗ്രസ് വേദികളിൽ രാഹുൽ സജീവമാണ്.എം എൽ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. ഞാനുമായി വേദി പങ്കിട്ടു. ഒന്നുകിൽ ഇറക്കി വിടണം. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങി പോണം. ഇറക്കി വിട്ടാൽ അത് കുട്ടികളെ ബാധിക്കും. കുട്ടികളെ ഓർത്താണ് അന്ന് ഞങ്ങൾ ഇറങ്ങി പോകാത്തതേനും ശിവൻകുട്ടി വ്യക്തമാക്കി.

പുതിയ ലേബർ കോഡ് അംഗീകരിക്കാൻ കഴിയില്ല. യോജിക്കാൻ കഴിയുന്ന എല്ലാവരുമോയി യോജിച്ച് ലേബർ കോഡിന് എതിരെ നിലപാട് എടുക്കും. ഡിസംബറിൽ തിരുവനന്തപുരത്ത് കോൺക്ലേവ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കൂടുതൽ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. നമുക്കൊരു കുഞ്ഞിനെ വേണമെന്നും തുടർന്ന് ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബ്ദരേഖ.

Be the first to comment

Leave a Reply

Your email address will not be published.


*