‘തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങി, സുരേഷ് ഗോപി നാട് വിട്ടോ എന്ന് സംശയം’: വി ശിവൻകുട്ടി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സുരേഷ് ഗോപി മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങിയിരുന്നു. സുരേഷ് ഗോപി നാടു വിട്ടോ എന്ന് സംശയമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം കാണിച്ച പേക്കൂത്തുകൾ കണ്ടതാണ്. വിഷയത്തിൽ മറ്റൊരു കേന്ദ്രമന്ത്രിയും മിണ്ടുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. പട്ടിക ജാതി വിഭാഗത്തിനെതിരെ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എത്രയും വോഗം BJP സംസ്ഥാന നേതൃത്വം ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രസ്താവന അപലപനീയമാണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെ അപമാനിക്കുന്നതാണ് പ്രസ്താവന. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തോട് ബി ജെ പി യുടെ നിലപാട് കെ സുരേന്ദ്രനിലൂടെ വെളിവായി. ബന്ധപ്പെട്ടവർ നിയമ നടപടി സ്വീകരിക്കണം. ഇത്തരം പ്രസ്താവന സാമൂഹിക ഭിന്നത വരുത്തുമെന്നും മന്ത്രി വിമർശിച്ചു. BJP അജണ്ട കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ബുദ്ധിമുട്ടാകും.

ജൂൺ ജൂലൈ മാസത്തിലാണ് മഴ കൂടുതൽ. കുറേ ബുദ്ധിമുട്ട് മഴക്കാലത്ത് ഉണ്ടാകുന്നു. ഈ സാഹചര്യങ്ങളിൽ അവധി പുനഃപരിശോധിക്കാൻ ആലോചിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ജൂൺ ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ എന്നാണ് ആലോചന. എൻ്റെ വ്യക്തിപരമായ ആലോചനയാണ്. തീരുമാനം എടുത്തിട്ടില്ല. ചർച്ചകൾക്ക് ശേഷം സമവായം ഉണ്ടാക്കിയാൽ മാത്രമെ നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*