ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; വി ശിവന്‍കുട്ടി

ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് അരി ലഭിക്കുക.

വിദ്യാര്‍ഥികള്‍ക്കുള്ള അരി സവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ  (സേൈപ്ലകാ) കൈവശമുള്ള സ്റ്റോക്കില്‍ നിന്ന് നല്‍കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അരി സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നതിനുള്ള ചുമതല സപ്ലൈകോയ്ക്ക് നല്‍കിയിട്ടുണ്ട്.
ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നല്‍കാനും തീരുമാനിച്ചു.ജില്ലകളില്‍ സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കില്‍ തന്നെ വഹിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*