പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എടാ പോടാ പദപ്രയോഗം നടത്തി. സതീശൻ്റേത് തരംതാണ പദപ്രയോഗം. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തത്. അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.

സമുദായ സംഘടന നേതാക്കളൾക്കെതിരെ പോലും അഹങ്കാരത്തിലും നിഷേധത്തിലുമുള്ള പ്രതികരണമാണ് സതീശൻ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് എതിരെ പോലും മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

“ഞാൻ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്” ബോർഡ് സതീശൻ്റെ വലിയ ഫോട്ടോയ്ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. സതീശൻ വ്യക്തിപരമായി വ്യക്തിഹത്യ ചെയ്യരുത്. കേരളത്തിൽ ആരെങ്കിലും ആർഎസ്എസ് സഹായം ചെയ്യുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഞാൻ RSSനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കറിട്ട് നടക്കുകയാണ്. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടി അല്ല. വിനായക് ദാമോദർ സതീശൻ ആണെന്നും ശിവൻകുട്ടി പരിഹസിച്ചു.

വിഴിഞ്ഞം സമരത്തെ ആദ്യം പിന്തുണച്ചു. പിന്നീട് ഉമ്മൻചാണ്ടിയുടെ കുഞ്ഞാണെന്ന് പറഞ്ഞു. ദുരന്ത മുഖത്ത് പോലും സതീശൻ രാഷ്ട്രീയം കളിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മറുപടി പറയാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്ത് വന്നാലും പറയാനുള്ളത് സഭയിലെ കയ്യാങ്കളിയെ കുറിച്ച്. അതൊരു രഹസ്യ കാര്യമൊന്നുമല്ലല്ലോ. എന്നെ നേരത്തെ കണ്ടപ്പോൾ എനിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഞാനും തിരിച്ചടിച്ചോളാം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ പ്രകോപിതനാകാൻ കാരണം സോണിയ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ്.

SPG ക്ലിയറൻസ് ഇല്ലാതെ ഒരാൾക്കും സോണിയ ഗാന്ധിയെ കാണാൻ കഴിയില്ല. ആരാണ് ഉണ്ണികൃഷ്ണൻപോറ്റിയെ അവിടെ എത്തിച്ചത്. നിയമപരമായി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യം. ക്രിമിനലായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ കയ്യിൽ ചരട് കെട്ടി. സോണിയ എംപിയായിരുന്ന മണ്ഡലത്തിലെ ബെല്ലാരിയിലാണ് സ്വർണം വിറ്റത് എന്നത് ഞെട്ടിക്കുന്നത്.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്താൽ എന്താണ് പ്രശ്നം. ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഭരണഘടനയിൽ പറയുന്നുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. ശശി തരൂർ സിപിഐഎമ്മുമായി കൂടിക്കാഴ്ച നടത്തിയോ, ഞാനെന്തായാലും ചർച്ച നടത്തിയിട്ടില്ല. വന്നാൽ ഇടതുപക്ഷത്തിന് ഗുണമാകുമോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യനല്ല.

നേമത്ത് ഇത്തവണയും LDF ജയിക്കും. BJP അക്കൗണ്ട് പൂട്ടിച്ചതാണ്. അതിനി തുറക്കാൻ കഴിയില്ല. ഇപ്പോഴത്തെ പാറ്റേൺ വച്ച് രണ്ടാം സ്ഥാനം ബിജെപി ആയിരിക്കും. LDF സ്ഥാനാർത്ഥി അവിടെ വരും, വിജയിക്കും. ഞാൻ മത്സരിക്കും എന്ന് പറഞ്ഞിട്ടില്ല. പാർട്ടി തീരുമാനിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*