കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവംബർ 12മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് വിഭാഗങ്ങളുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 550 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. 45 സ്ഥിരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കും.
കായലോര ബീച്ചിൽ ബാരിക്കേഡ് ഉണ്ടാകും. ജലഗതാഗതവകുപ്പ് സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തും. തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. കെഎസ്ആർടിസി അധികസർവീസുകൾ നടത്തും. ഇ-ടോയ്ലറ്റ് സംവിധാനമൊരുക്കും.
സി കെ ആശ എംഎൽഎ അധ്യക്ഷയായ യോഗത്തിൽ കലക്ടർ ജോൺ വി സാമുവൽ, നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈസ്ചെയർമാൻ പി ടി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി, പാലാ ആർഡിഒയുടെ ചുമതലയുള്ള എം അമൽ മഹേശ്വർ, അഡീഷണൽ എസ്പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, തഹസീൽദാർ എ എൻ ഗോപകുമാർ, നഗരസഭാംഗം ഗിരിജ കുമാരി, ദേവസ്വം കമീഷണർ കെ ആർ ശ്രീലത, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമീഷണർ എം ജി മധു, അസിസ്റ്റന്റ് എൻജിനീയർ സി ജെസ്‌ന, ഭക്ഷ്യസുരക്ഷാ ഓഫീസർ നീതു രവികുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി വി നാരായണൻ നായർ, എന്നിവർ പങ്കെടുത്തു.
ഏറ്റുമാനൂർ: പ്രശസ്ത സിനിമാ താരം ഹാസ്യ സാമ്രാട്ട് എസ് പി പിള്ള സ്മൃതിദിനവും വിദ്യാപുരസ്കാര വിതരണവും നാളെ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ (നന്ദാവനം ഓഡിറ്റോറിയം) ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമ്മേളനത്തിൽ എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ […]
രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് […]
സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ സ്വാശ്രയ പെൻഷൻ പദ്ധതി പുനക്രമീകരിച്ച് പരിഷ്കരിക്കുന്നതിന് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് അംഗ സമിതിയെ നിയോഗിച്ചതായി സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രൻ നായർ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെൻഷൻ ബോർഡ് […]
Be the first to comment