സസ്‌പെൻസും ആകാംഷയും നിറച്ച് ജിത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’ ഉടൻ തീയേറ്ററിൽ

ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ജനപ്രിയ സിനിമ സംവിധായകൻ ജിത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിജു മേനോൻ്റെയും ജോജു ജോർജ്ജിൻ്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് ടീസറിലൂടെയുള്ള സൂചന.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ.

നേരത്തെ ബിജു മേനോനും ജോജു ജോര്‍ജും നേര്‍ക്കു നേര്‍ വരുന്ന പ്രമോ വീഡിയോ പുറത്തു വിട്ടിരുന്നു. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് ചിത്രമായ ‘വലതുവശത്തെ കള്ളൻ’ ദുരൂഹത നിറഞ്ഞ കഥാ പശ്ചാത്തലമാകും.

‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് വലതുവശത്തെ കള്ളൻ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്ന ഇരുവരുടേയും സൈഡ് ലുക്കാണ് നേരത്തെ പുറത്ത് വിട്ട വീഡിയോയിലുള്ളത്. ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്റര്‍.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്.

സംഗീതം: വിഷ്‌ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

Be the first to comment

Leave a Reply

Your email address will not be published.


*