‘വവ്വാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീണ്ടും ഏവരേയും അതിശയിപ്പിച്ച് ‘വവ്വാൽ’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26-നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വരുമെന്ന് അണിയറപ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്.

ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ. ഷഹ്‌മോൻ ബി പറേലിൽ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററിൽ എത്ര ഓളം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് മാത്രം നമ്മൾ നോക്കി കണ്ടാൽ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിങ് ആദ്യത്തെ അപ്ഡേറ്റ് മുതൽ ശ്രദ്ധനേടിയിരുന്നൂ.

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും രചിച്ചു, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാർ, ലെവിൻ സൈമൺ ജോസഫ് , ലക്ഷ്മി ചപോർക്കർ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി , ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങി മുപ്പതോളം താരങ്ങൾ അഭിനയിക്കുന്നൂ.

പ്രൊഡ്യൂസർ- ഷാമോൻ പിബി, കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാ​ഗ്രഹണം-മനോജ് എം ജെ,പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ-ഫസൽ എ ബക്കർ,പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ്-ലിജു പ്രഭാകർ,സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്,ഗുണ.

Be the first to comment

Leave a Reply

Your email address will not be published.


*