‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് വി സി

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്  പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും പണം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അടിക്കാനുള്ള ഇന്ധനം വാങ്ങാനുള്ള പണംപോലും ഇല്ല ഡ്രൈവർമാരുടെ നിയമനവും പാതി വഴിയിൽ നിന്നുപോയിരിക്കുകയാണ് . പല വാഹനങ്ങളുടെയും ഇൻഷുറൻസ് തീർന്നു. ബജറ്റ് പാസാക്കാതെ പണം ചെലവഴിക്കാൻ കഴിയില്ലെന്നും ചാൻസലർക്ക് റിപ്പോർട്ട് നൽകുമെന്നും വൈസ് ചാൻസലർ കെ ശിവപ്രസാദ് പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആയിരുന്നു വൈസ് ചാൻസലർ ഇന്ന് ഫിനാൻസ് കമ്മിറ്റി വിളിച്ചത്.15 പേർ അടക്കുന്ന കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയത് നാലുപേർ മാത്രം. ഇതോടെ ശമ്പളവും പെൻഷനും ഇനിയും വൈകുമെന്ന് ഉറപ്പായി.

Be the first to comment

Leave a Reply

Your email address will not be published.


*