സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട്; ഫയലിൽ ഒപ്പുവെച്ച് വിസി

കേരള സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് ഫയലിൽ ഒപ്പുവെച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മൽ. മിനി കാപ്പൻ അയച്ച യൂണിയൻ ഫണ്ട് ഫയലാണ് ഒപ്പുവച്ചത്. നേരത്തെ കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ വി.സി മടക്കിയിരുന്നു. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശിച്ചിരുന്നു. പിന്നാലെയാണ് മിനി കാപ്പൻ വീണ്ടും ഫയൽ നൽകിയത്.

ഭരണ പ്രതിസന്ധി തുടരുന്ന കേരള സർവകലാശാലയിൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ യൂണിയൻ പ്രവർത്തനങ്ങളും അവതാളത്തിലാകും. സിൻഡിക്കേറ്റ് യോഗം വേണമെന്ന ആവശ്യത്തോടും വി.സി മുഖം തിരിഞ്ഞ് നിൽക്കുകയാണ്. യോഗം സെപ്റ്റംബർ ആദ്യവാരത്തിൽ ചേരാനാണ് പുതിയ തീരുമാനം.

‌അതേസമയം കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ വീണ്ടും സമവായ ശ്രമവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മലുമായി മന്ത്രി ഫോണിൽ സംസാരിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കതെ സമവായം സാധ്യമല്ലെന്നാണ് വി.സിയുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*