ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്ക് ഉണ്ട്. സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതിനാല്‍ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായ ഈ വിഷയത്തെ കാണണം. സംസ്ഥാനത്ത് വ്യാപകമായി ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ബിഎൽഒമാർക്ക് ജോലി ഭാരമാണ്. സിപിഐഎം എസ്ഐആർ ദുരുപയോഗപ്പെടുത്തുന്നു. അതും ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ബിജെപിയിൽ രണ്ട് ആത്മഹത്യ നടന്നു. എന്താണ് ബിജെപിയിൽ നടക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും ആടി ഉലയുകയാണെന്ന് വിഡി സതീശൻ വിമർശിച്ചു. ബിജെപിയുമായി തിരുവനന്തപുരത്ത് സിപിഐഎം കൂട്ടുകെട്ടാണെന്ന് വിഡി സതീശൻ ആരോപിച്ചു. അവിഹിത ബന്ധത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദേഹം പറഞ്ഞു.

മുട്ടടാ കോൺഗ്രസ്‌ സ്ഥാനാർഥി യായിരുന്ന വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ സംഭവത്തിലും വിഡി സതീശൻ പ്രതികരിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ ഒരിടത്ത് ബിജെപിയും ഇവിടെ സിപിഐഎമ്മും ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിൽക്കരുതെന്നെന്ന് അദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*