കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ്. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭ പ്രതിപക്ഷം ബഹിഷ്കരിച്ചു.

നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് വിമർശിച്ചു. ചരിത്രം ഇവരെ കുറ്റക്കാരൻ എന്ന് വിധിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യം തീർത്തും അപ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ പറഞ്ഞു. 2025 നവംബർ ഒന്നിന് അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തിനാണ് പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

എത് ചരിത്രപ്രധാനമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് നിയമസഭ വിളിച്ച് ലോകത്തെ അറിയിക്കുന്നത്. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നടപ്പാക്കാൻ കഴിയുന്ന കാര്യം എന്താണോ അതെ ഞങ്ങൾ പറയാറുള്ളൂ. എന്താണോ പറയുന്നത് അത് നടപ്പിലാക്കുന്നത് കൊണ്ടാണ് ജനങ്ങൾ ഞങ്ങൾക്ക് അംഗീകാരം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*