‘ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല, നടപടി വേണം’; രാഹുലിനെ കൈവിട്ട് വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വിഡി സതീശൻ പറഞ്ഞിരുന്നത്.

അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്.

അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവിൽ നടത്തുന്നത്. എന്നാൽ, എംഎൽഎ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*