റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കുടുംബത്തിൻ്റെ പരാതിയിലുള്ളത്.
പരാതിയില്‍ പ്രാഥമിക അന്വേഷണം ഉടന്‍ നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ബലാത്സംഗ കേസില്‍ റാപ്പര്‍ വേടൻ്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അവ,ാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പിന്നീട് പറയാം എന്നായിരുന്നു വേടൻ്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു.




Be the first to comment