താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
ഡോക്ടര്‍ വിപിനെയാണ് സനൂപ് എന്നയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
പ്രതിയെ പൊലീസ് പിടികൂടി. തലയ്ക്ക് പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ KGMOA മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കും.



Be the first to comment