‘മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു, ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും’; വെള്ളാപ്പള്ളി നടേശൻ

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. സുമ്പ ഉൾപ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ്‌ ചോദിക്കേണ്ട അവസ്ഥ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്.

കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസം​ഗത്തിൽ പറഞ്ഞു. അധികാരത്തിൽ എത്താൻ പലരും ഇപ്പോൾ തന്നെ ചരട് വലി തുടങ്ങി. അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണം. നമ്മുടെ ആളുകളെ ഓരോ പാർട്ടിയിലും അധികാരം കിട്ടണം. രാഷ്ട്രീയ ശക്തി ആയി മാറണം. ഓരോരുത്തരും അവരുടെ പാർട്ടിയിൽ നിന്ന് ശക്തി തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ സമയ മാറ്റം കോടതി വിധി പ്രകാരം ആണ് നടപ്പാക്കിയതാണ്. ഉടൻ സമസ്ത ഓണവും ക്രിസ്തുമസ് അവധി വെട്ടി കുറക്കാൻ ആണ് പറഞ്ഞത്. അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ല. ഇതാണോ മതേതരത്വമെന്നും അദ്ദേഹം ചോദിച്ചു. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകത.

മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് വി എസ് അച്ചുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. ഇപ്പോൾ തന്നെ ആലപ്പുഴ രണ്ട് സീറ്റ് കുറയുന്ന സാഹചര്യം ആയി. നാല് സീറ്റ് മലപ്പുറത്ത് കൂടി. പ്രൊഡക്ഷൻ കൂട്ടി ആണ് അവർ മലപ്പുറത്ത് സീറ്റ് കൂട്ടിയത്. പൊന്ന് പെങ്ങന്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറക്കരുത്. ഇവിടെ ജനാധിപത്യം അല്ല, മതാധിപത്യം ആണ് ഉള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

താൻ മലപ്പുറത്തെ കുറിച്ച് സത്യം ആണ് പറഞ്ഞത്. എന്നിട്ട് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കു എതിരെ രംഗത്ത് വന്നു. നമ്മൾ ഒന്നായാൽ കേരളം ആര് ഭരിക്കും എന്ന് തീരുമാനിക്കും. അതാണ് അവരുടെ പ്രശ്നം. ശ്രീനാരായണ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ട് ഒരു മുസ്ലിമിനെ വിസി ആക്കി. മന്ത്രി മുസ്ലിം ആയത് കൊണ്ട് മുസ്ലിം വികാരം ഉണ്ടായി.

മുസ്ലിം വികാരം ഉണ്ടായതിനെ കുറ്റം പറയാൻ ആകില്ല. വിസി ആയി ഒരു മുസ്ലിം ഇല്ലാത്തത് കൊണ്ടാണ് മുസ്ലിമിനെ വെച്ചത് എന്ന് മന്ത്രി എന്നോട് പറഞ്ഞു. 9 എംപിമാരെ നോമിനേറ്റ് ചെയ്തിട്ട് ഒരൊറ്റ ഈഴവൻ ഇല്ല. എന്ത് കാര്യം തുടങ്ങണമെങ്കിലും മലപ്പുറത്ത് ഉള്ളവരോട് ചോദിക്കേണ്ട അവസ്ഥ. മലപ്പുറം മാത്രം അല്ല തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ്‌ വേണം എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ആണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേരള കോൺഗ്രസിൻ്റെ ജനകീയ അടിത്തറ ക്രിസ്ത്യാനികൾ ആണ്. അവരെ നയിക്കുന്നത് ബിഷപ്പ് മരാണ്. അവർ അങ്ങനെ കര്യങ്ങൾ നേടി എടുകുന്നു. ജോസഫ് ഗ്രൂപ്പിൽ എങ്കിലും ഒരാള് ക്രിസ്ത്യാനി അല്ലാത്ത് ഉണ്ടോ. കോട്ടയത്ത് കേരള കോൺഗ്രസ് എംപി വന്നാൽ ഒന്നും എസ്എൻഡിപിക്ക് നൽകാറില്ല.കോട്ടയത്ത് കോടികണക്കിന് രൂപ ക്രിസ്ത്യൻ വീടുകളിലേക്ക് ശമ്പളമായി എത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*