‘മുസ്ലിമിന് 4100 സ്കൂളുകൾ ഉണ്ട്, ഈഴവന് 370 മാത്രം; ഈഴവ സമുദായത്തിന് സാമൂഹിക നീതി നിഷേധിക്കപ്പെട്ടു’; വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു പറഞ്ഞത് ഉരുവിട്ടാൽ പോരാ, പ്രാവർത്തികമാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. എന്തിനാണ് നാട്ടിൽ മതവിദ്വേഷം?. മനുഷ്യർ ഒന്നായാലേ നാട് നന്നാവൂ. ആത്മീയ അടിത്തറയിൽ നിന്ന് ഭൗതികമായി വളരണം. നമ്മൾ മറ്റെല്ലാ സമുദായത്തെയും ഉൾകൊള്ളുന്നു. അവർ അങ്ങനെ ഉൾകൊള്ളുന്നുണ്ടോ?

ഞാൻ എന്ത് പറഞ്ഞാലും എന്നെ ക്രൂശിക്കുന്നു. ഈഴവ സമുദായത്തിന്റെ ഉന്നമനം മാത്രമാണ് എന്റെ ലക്ഷ്യം. 30 വർഷമായി സമുദായം എന്നെ ഉമ്മ വെച്ച് കൊണ്ട് നടക്കുന്നു. എനിക്ക് രാഷ്ട്രീയമില്ല പ്രശ്നാധിഷ്ഠിതമായി സംസാരിക്കും. ഒരു പാർട്ടിയുടെയും വാലുമല്ല ചൂലുമല്ല.

എന്നെ എന്തിന് ക്രൂശിക്കുന്നു. എന്നെ പച്ചക്ക് കൊത്തി കീറി തിന്നാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ചങ്ങനാശ്ശേരിയിൽ ചെന്ന് ഇത് കാണിക്കാൻ ധൈര്യം ഉണ്ടോ. ഞാൻ പിന്നോക്ക കാരൻ ആയത് കൊണ്ടാണ്. എന്റെ ദുഃഖം എന്റെ നാടിനോട് ഞാൻ പറകുകയാണ്.

ശിവഗിരിയിൽ മാധ്യമങ്ങൾ എന്നെ വട്ടം പിടിച്ചു. നട്ടുച്ചക്ക് 89 കാരനെ പോസ്റ്റ്‌മോർട്ടം ചെയ്യുകയാണ്. അതിനിടെ ഒരാൾ ട്വിസ്റ്റ്‌ ചെയ്യിക്കുകയാണ്. ഇതോടെ മൈക്ക് തട്ടി എന്നത് നേരാണ്. ഒരു മാധ്യമം മാത്രമാണ് എന്നെ ക്രൂശിക്കുന്നത്. ഈ ഈഴവ സമുദായത്തെയും എന്നെയും തമ്മിൽ അടിപ്പിക്കാൻ ആണ് ആ മാധ്യമത്തിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ എം ഷാജിയേ എന്ത് കൊണ്ട് ഇവർ വിമർശിക്കുന്നില്ല. അയാൾ എന്തൊക്കെ വർഗീയത പറഞ്ഞു. കെ എം ഷാജി ഒരു മതവാദിയാണ്. ലീഗിനൊപ്പം ഞാൻ നിന്ന കാലം ഉണ്ടായിരുന്നു. UDF ഭരണം പിടിക്കുമ്പോൾ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞു കൂടെ കൂട്ടി.

ലീഗിന്റെ നേതാക്കൾ എസ്എൻഡിപിയെ കൂടെ നടത്തി. ഒടുവിൽ ഭരണം കിട്ടിയപ്പോൾ ഒന്നും തന്നില്ല. ആർ ശങ്കർ അല്ലാതെ സമുദായത്തിന് വേണ്ടി കാര്യമായി ഒന്നും തന്നില്ല. മുസ്ലിം സമുദായത്തിന് ഞാൻ എതിരല്ല. അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ ലീഗ് ശ്രമിക്കുന്നു.

മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 17 കോളജുകൾ നൽകി. സാമൂഹിക നീതി ഈ ഈഴവ സമുദായത്തിന് നിഷേധിക്കപ്പെട്ടു. മുസ്ലീമിനു 4100 സ്കൂളുകൾ ഉണ്ട്, ഈഴവന് 370 മാത്രം. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. എന്നെ പറയാൻ അനുവദിച്ചില്ല. തീവ്രവാദി എന്ന് ഞാൻ പറഞ്ഞു.

തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. മിതമായി സംസാരിക്കുന്നവൻ മിതവാദി. ഞാൻ മത തീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനൽ വിചാരിച്ചാൽ എനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. എനിക്ക് ഭയമില്ല. ഒന്നും നഷ്ടപ്പെടാനില്ല.

പറഞ്ഞതെല്ലാം പറഞ്ഞത് തന്നെ, മാറ്റമില്ല. ഏത് സംവാദത്തിനും തയ്യാർ. ഊത്ത്കാരൻ കോഴിക്കോട് എനിക്കെതിരെ പറഞ്ഞു. കരിഓയിൽ ഓഴ്ച്ചാൽ കാശ് തരാമെന്ന്. അവനൊരു പോങ്ങനല്ലേ. അവനാരാണ്. ഞങ്ങൾക്കുമുണ്ട് യൂത്ത്. അവന്റെ കോലം കത്തിക്കാൻ ഞങ്ങൾക്കും അറിയാമെന്നും അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*