നടി ആക്രമിക്കപ്പെട്ട കേസിൽ വിധി നാളെ; ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും

കേരളത്ത നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെ. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അതിജീവിത. കേസ് പ്രഥമ ദൃഷ്ടിയാൽ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്. നിയമപോരാട്ടം വിജയം കാണുമെന്ന് അതിജീവിതയുടെ അഭിഭാഷക.

പൾസർ സുനിയ്ക്ക് പുറമെ മാർട്ടിൻ ആന്റണി, മണികണ്ഠൻ,വിജീഷ് വി പി,സലിം എന്ന വടിവാൾ സലീം,പ്രദീപ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർ. എന്നാൽ പ്രാഥമിക തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റ വാദം.

261 സാക്ഷികൾ, പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകൾ ആകെ 1700 രേഖകൾ 142 തൊണ്ടിമുതലുകൾ. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്റെ ആയുധം. വിചാരണ കോടതി മുതൽ രാഷ്ട്രപതി ഓഫിസ് വരെയെത്തിയ കേസിന്റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇനിയുള്ള മണിക്കൂറുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*