ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെൻസർ ബോർഡ്

സെൻസർ ബോർഡ് നിർദേശങ്ങൾക്കെതിരെ ‌ഹാൽ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വിധി അടുത്ത വെള്ളിയാഴ്ച്ച. ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചു. ഹാൽ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നും സിനിമയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബാധ്യതയുണ്ടെന്നും സെൻസർ ബോർഡ് വാദിച്ചു. വ്യത്യസ്ത വേഷത്തിൽ വരുന്നത് എങ്ങനെ മതപരമാകുമെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.

ഹർജിയിൽ കക്ഷി ചേർന്ന എല്ലാവരും വിശദമായ വാദം നടത്തി. ആശങ്കയുടെ അടിസ്ഥാനത്തിൽ എങ്ങനെ സിനിമയിലെ രംഗങ്ങൾ ഒഴിവാക്കാനാകുമെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ആശങ്കപ്പെടുത്തുന്നുവെന്ന കാരണം സെൻസറിങിന് അടിസ്ഥാനമാണോയെന്നും മതസ്ഥാപനത്തിന്റെ പേര് പ്രദർശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചു.

ഹാൽ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നായിരുന്നു സെൻസർ ബോർഡിന്റെ ഹൈക്കോടതിയിലെ വാദം. പൊതുക്രമം പാലിക്കാത്ത സിനിമയാണ് ഹാൽ എന്ന് സെൻസർ ബോർഡ് കുറ്റപ്പെടുത്തി. ‌ചിത്രം ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു.

ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട്, തുടങ്ങിയ പരാമർശങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ മതസൗഹാർദ്ദം തകർക്കുന്നതെന്ന് കത്തോലിക കോൺഗ്രസ് ആരോപിച്ചിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*