ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലേക്ക്, നാളെയെത്തും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. നാളെ കൊല്ലം ഫാത്തിമ മാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും.

കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും ഉഫരാഷ്ട്രപതി സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ.

ചൊവ്വാഴ്ച ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കും. കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി.

Be the first to comment

Leave a Reply

Your email address will not be published.


*