നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. ഹണിട്രാപ്പിൽപ്പെടുന്നത് ചിലപ്പോൾ നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.
മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്മൽ.കെ (25) എന്നിവരെയാണ് പോലീസ് […]
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പോലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പോലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും […]
തിരുവനന്തപുരം: കൊറിയര്‍ സര്‍വീസിൻ്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഫെഡെക്സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും […]
Be the first to comment