വിജിൽ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പോലീസ് കമ്മീഷണർ അഷ്റഫ് ടി. കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും സത് സേവന പുരസ്കാര ബഹുമതി ലഭിച്ചത്.

ആറു വർഷത്തിന് ശേഷമാണ് വിജിൽ തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്. മിസ്സിങ് കേസ് ആയി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നരഹത്യക്കേസ് ആയി മാറി. 2019 മാർച്ച് 24ന് വീട്ടിൽ നിന്ന് ഇറങ്ങിയ വിജിലിനെ കാണാനില്ല എന്നായിരുന്നു പിതാവ് എലത്തൂർ സ്റ്റേഷനിൽ നൽകിയ പരാതി. മിസ്സിങ് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് നരഹത്യ കേസായി മാറിയത്.

2019-ൽ കൂട്ടുകാരോടൊപ്പം പോയ വിജിലിനെ കാണാതാവുകയും തുടർന്ന് വിജിലിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആറുവർഷത്തിന് ശേഷം എരഞ്ഞിപ്പാലം സരോവരത്തുള്ള ചതുപ്പിൽവച്ച് വിജിലിന്റെ വസ്തുവും ഷൂസും അസ്ഥികളും കണ്ടെത്തിയത്. അമിത അളവിൽ മയക്കുമരുന്ന് കുത്തിവച്ചതോടെ മരിച്ച വിജിലിനെ ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി എന്നായിരുന്നു സുഹൃത്തുക്കളായ പ്രതികളുടെ മൊഴി.

Be the first to comment

Leave a Reply

Your email address will not be published.


*