ദേവസ്വം പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി. യൂത്ത്കോൺഗ്രസാണ് പി എസ് പ്രശാന്തിനെതിരെ പരാതി നൽകിയത്. കരകുളത്ത് ആഡംബര വീട് നിർമ്മിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ദേവസ്വം പ്രസിഡന്റ് ആയ ശേഷമാണു വീട് വെച്ചതെന്നു പരാതിയിൽ പറയുന്നു. ഭൂമി വാങ്ങിയതിൽ ഉൾപ്പടെ അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രശാന്തിന്റെ സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സയ്ദാലി കായ്പാടിയാണ് പരാതി നല്‍കിയത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയശേഷം വീടുവച്ചെന്നും വസ്തു വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ വാടകവീട്ടിലാണ് പ്രശാന്ത് താമസിച്ചതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.



Be the first to comment