കേസ് ഒതുക്കാന്‍ ഇ.ഡിക്ക് കോഴ: പ്രതികള്‍ കോഴപ്പണം കൊണ്ട് ആഡംബര വീടുകളും സ്ഥലവും വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കോഴക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ നാലാംപ്രതി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്് രഞ്ജിത്ത് വാര്യര്‍ കൊച്ചി നഗരത്തില്‍ ആഡംബര വീട് സ്വന്തമാക്കിയെന്നും ഇതിനായി കോഴപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാര്‍ പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി. കൈക്കൂലിയില്‍ നിന്നും ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി.

പ്രധാന ഇടനിലക്കാരന്‍ വില്‍സന്റെ സമ്പത്ത് തിട്ടപ്പെടുത്തി വരികയാണെന്നും വിജിലന്‍സ് അറിയിച്ചു. മുകേഷിന്റെ രാജസ്ഥാനിലെ സ്വത്തുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കൈക്കൂലിയായി കോടികള്‍ കിട്ടിയതിനാലാണ് പ്രതികള്‍ വീടും സ്ഥലവും വാങ്ങിയതെന്ന് വിജിലന്‍സ് പറയുന്നു. ഇവര്‍ കൈക്കൂലി ഇടപാട് തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി എന്ന് വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് കേസില്‍ ഇ ഡി പ്രതിരോധത്തിലാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് കൈക്കൂലി കേസിലെ പങ്കും, സമന്‍സ് വിവരം ചേര്‍ന്നതുമാണ് ഇഡി സോണല്‍ അഡിഷണല്‍ ഡയറക്ടര്‍ അന്വേഷിക്കുക. ഇതിനിടയിലാണ് കേസിലെ പരാതിക്കാരനായ അനീഷ് ബാബു ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറിനെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.

ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാന്‍ ഇടപെട്ടിരുന്ന ആളാണ് പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍ എന്നാണ് വിജിലന്‍സ് നിഗമനം. ഇയാള്‍ക്ക് ശേഖര്‍ കുമാര്‍ അടക്കമുള്ള ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണെന്നും വിജിലന്‍സ് സംശയിക്കുന്നു. മൂന്നാംപ്രതി മുകേഷ് മുരളി ഹവാല ഏജന്റ് ആണ്. തട്ടിപ്പുപണം ഹവാലയായി വിവിധ സംസ്ഥാനങ്ങളിലേക്ക് കൈമാറുന്നത് വിലയിരുത്തല്‍. രണ്ടാം പ്രതി വിത്സനും തട്ടിപ്പിന്റെ ഒരു പങ്ക് ലഭിക്കുമെന്നും വിജിലന്‍സ് കണ്ടെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*