മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ്, ജേക്സ് ബിജോയ്, പ്രിയംവദ എന്നിവരാണ് ‘ഡബിൾ ട്രബിൾ’ എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പം ചുവട് വച്ചിരിക്കുന്നത്. പ്രിത്വിരാജിന്റെ ചുവടുകൾ ഗാനത്തിന്റെ പ്രധാന ആകർഷണമാണ്.
ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ്, റിമി ടോമി, അഖിൽ ജെ ചന്ദ് എന്നിവരാണ്. കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു
ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നു നിർമ്മിച്ച ഈ ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ 3.2 കോടിയാണ് വിലായത്ത് ബുദ്ധ ഇതുവരെ നേടിയിരിക്കുന്നത്. ഞായറാഴ്‍ച മാത്രം 75 ലക്ഷത്തോളം ചിത്രം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് .



Be the first to comment