രോഹിത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഐസിസി റാങ്കിങില്‍ ഒന്നാമതെത്തി വിരാട് കോലി

ഐസിസിയുടെ ഏകദിന റാങ്കിംഗില് ഇന്ത്യന്‍ താരം വിരാട് കോലി ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത്ത് ശര്‍മ്മയെ പിന്തള്ളിയാണ് 2021 ജൂലൈക്ക് ശേഷം ആദ്യമായി വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ വഡോദരയില്‍ നടന്ന ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് കോലിക്ക് തുണയായത്. 785 റേറ്റിംഗ് പോയിന്റ് ലഭിച്ച വിരാട് കോലിക്ക് സമീപകാലത്ത് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്ത് എത്താന്‍ പിന്തുണയേകിയത്. ഐസിസി റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ താരങ്ങള്‍ ഇവരൊക്കെയാണ്.

വെസ്റ്റ് ഇന്‍ഡീസ് താരം ഡാരില്‍ മിച്ചല്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ് മിച്ചലിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 784 ആണ് മിച്ചലിന്റെ റേറ്റിംഗ് പോയിന്റ്.

ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്. ഒന്നാമതുണ്ടായിരുന്ന രോഹിത്ത് കോലിയുടെ പ്രകടനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍മടങ്ങി. 775 ആണ് താരത്തിന്റെ റേറ്റിംഗ് പോയിന്റ്.

Be the first to comment

Leave a Reply

Your email address will not be published.


*