കാലിനും കൈക്കും മരവിപ്പ്, അമിതമായ ക്ഷീണം; അവ​ഗണിച്ചാൽ വിറ്റാമിൻ ബി12ന്റെ കുറവ് തലച്ചോറിനെ ബാധിക്കാം

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതൽ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി 12 (കോബാലമിൻ). ശരീരത്തിന് ഇവ സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിൻ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎൻഎയുടെ സമന്വയത്തിന് കോബാലമിൻ പ്രധാനമാണ്.

ശരീരത്തിൽ വിറ്റാമിൻ ബി12ന്‍റെ അഭാവം അരുണരക്താണുക്കളുടെ ഉൽപാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാക്കും. ഇത് വിളർച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഓർമക്കുറവ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വിറ്റാമിൻ ബി12ന്റെ കുറവ് കാരണമാകും. പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സിറിയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാൻ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരിൽ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിൻ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്.

ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കാതെ പോകരുത്

അമിതമായ ക്ഷീണം – വിറ്റാമിൻ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്സിജൻ ഗതാഗതം പരിമിതമാവുകയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു.

  • മരവിപ്പ് – വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന നാഡികളുടെ കേടുപാടുകൾ കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടാൻ കാരണമാകും.
  • വിളർച്ച – വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച പലപ്പോഴും ചർമത്തെ വിളറിയതോ ചെറുതായി മഞ്ഞനിറമുള്ളതോ ആയി കാണപ്പെടും.
  • വൈജ്ഞാനിക പ്രശ്നങ്ങൾ – ഓർമ പ്രശ്നങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ദേഷ്യം അല്ലെങ്കിൽ വിഷാദം പോലുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ പ്രകടിപ്പിക്കാം.
ബ്രേക്ക്ഫാസ്റ്റിന് ഈസി റെസിപ്പി, പ്രോട്ടീന്‍ ഷേയ്ക്ക് പതിവാക്കിയാല്‍…
  • വായിലെ അൾസർ- നാവിന്റെ വീക്കം, വേദനാജനകമായ വായ് വ്രണങ്ങൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
  • കാഴ്ച വൈകല്യങ്ങൾ – ചില സന്ദർഭങ്ങളിൽ വിറ്റാമിൻ ബി12 ന്റെ കുറവ് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുകയും കാഴ്ച മങ്ങാൻ ഉണ്ടാക്കുകയും ചെയ്യും.
  • ശ്വാസതടസ്സവും ഹൃദയമിടിപ്പും – ഓക്സിജൻ ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ എത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ശ്വാസതടസം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്യും.

വിറ്റാമിൻ ബി12ന്റെ അഭാവം പരിഹരിക്കാതെ തുടരുന്നത് തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങൾ ഇല്ലാതാകുകയും ചെയ്യും.

വിറ്റാമിൻ ബി12 അഭാവം എങ്ങനെ പരിഹരിക്കാം

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*