പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ചൈനയില്‍ പുതിയ സീരീസ് പുറത്തിറക്കി. വിവോ എക്‌സ് 300 സീരീസില്‍ ബേസ് മോഡലായ വിവോ എക്‌സ് 300 ഉം വിവോ എക്‌സ് 300 പ്രോയുമാണ് ഉള്‍പ്പെടുന്നത്.
മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 9500 SoC ആണ് ഈ ഹാന്‍ഡ്സെറ്റുകള്‍ക്ക് കരുത്ത് പകരുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 6 ഉം ഇവയില്‍ ലഭ്യമാണ്. സീസ്-എന്‍ജിനിയറിങ് ചെയ്ത കാമറകളും വി 3 + ഇമേജ് പ്രോസസ്സിംഗ് ചിപ്പുകളുമാണ് മറ്റൊരു പ്രത്യേകത.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 200 മെഗാപിക്‌സല്‍ സാംസങ് എച്ച്പിബി പ്രൈമറി റിയര്‍ സെന്‍സറും പ്രോ വേരിയന്റില്‍ 50 മെഗാപിക്‌സല്‍ സോണി എല്‍വൈടി -828 മെയിന്‍ സെന്‍സറുമുണ്ട്. അതേസമയം, മുന്‍വശത്ത്, രണ്ട് ഹാന്‍ഡ്സെറ്റുകളിലും 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറകളുമുണ്ട്. വിവോ എക്‌സ് 300 ഉം വിവോ എക്‌സ് 300 പ്രോയും BOE Q10 + OLED 1.5K LTPO പാനലുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. പ്രോ വേരിയന്റിന് വലിയ ഡിസ്പ്ലേയുണ്ട്. 6,040mAh ബാറ്ററിയിലാണ് ബേസ് മോഡല്‍ പ്രവര്‍ത്തിക്കുന്നത്. പ്രോ വേരിയന്റില്‍ 6,510mAh ബാറ്ററിയാണ് ഉള്ളത്.



Be the first to comment