തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതായും മന്ത്രി പറഞ്ഞു.
മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു.
ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 TEU വാണ് ഇവിടെ കൈകാര്യം ചെയ്തത്.
ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണ്.
കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ 12മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്നിരക്ഷസേന, […]
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തു നിന്നും ‘സാന്‍ ഫർണാണ്ടോ’ കപ്പലിന്റെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. അതേസമയം, 1930 ൽ 1000 ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും […]
കോട്ടയം: വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതികപഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകുമെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പ്രീ പ്രൈമറി സ്കൂൾതലം മുതൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികളെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കൊടിത്താനം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ടിങ്കറിംഗ് […]
Be the first to comment