‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; കർശന നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറാകണം’; വിഎം സുധീരൻ

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർത്ഥനയെന്ന് വിഎം സുധീരൻ പറഞ്ഞു.

ശബരിമല കൊള്ളയിൽ സിപിഐഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയ്യാറാകണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകുന്നതിൽ അതി രൂക്ഷ വിമർശനവുമായി വനിത നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്  പറഞ്ഞു. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷാനിമോൾ ഉസ്മാൻ ആവർത്തിച്ചപ്പോൾ മറ്റു പാർട്ടിക്കാരെ പോലെ ആരെയും കോൺഗ്രസ്‌ സംരക്ഷിക്കില്ലെന്ന് ദീപ്തി മേരി വർഗീസും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*