
കൊച്ചിയിലും വോട്ട് ചേർക്കലിൽ തട്ടിപ്പെന്ന് പരാതി. കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെയാണ്. ഇതിനോട് ചേർന്നുള്ള വീടിന്റെ വിലാസത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 36 അതിഥി തൊഴിലാളികളാണ്. കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിലാണിത്.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ പരിധിയിലും വ്യാപക ക്രമക്കേടിന്റെ തെളിവുകൾ പുറത്ത് വരുന്നത്. വിദേശത്ത് താമസിക്കുന്ന വീട്ടുടമയുടെ വിലാസത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 36 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെയാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പട്ടികിയിൽ 400 സ്വകയർ ഫീറ്റുള്ള അടച്ചിട്ട കെട്ടിടകത്തിൽ 83 വോട്ടുകൾ ചേർത്തത്. ഇങ്ങനെ വോട്ട് ചേർക്കപ്പെട്ടവർ എല്ലാം അതിഥി തൊഴിലാളികളാണ്. പലരും കരാർ ജോലികൾക്കായി ഇവിടെ എത്തിയവരുമാണ്. സ്ഥിരതാമസക്കാരല്ലാത്ത ഇത്തരം തൊഴിലാളികളുടെ വോട്ട് എങ്ങനെ പട്ടികിയിൽ ചേർത്തു എന്ന ചോദ്യമാണ് ഉയരുന്നത്.
പ്രാഥമിക പരിശോധനയിൽ ഇവർക്കെല്ലാം സ്വന്തം സംസ്ഥാനത്തും വോട്ട് ഉണ്ട്. നിലിവിൽ കോൺഗ്രസാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗതത് വന്നിരിക്കുന്നത്. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലെ പുതിയ വോട്ടർ പട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവും ബിജെപി ഉന്നയിച്ചു. കുട്ടനെല്ലൂർ പതിനേഴാം ഡിവിഷനിലെ വോട്ടർ പട്ടികയിൽ 400 ൽ അധികം കള്ള വോട്ടുകൾ ചേർത്തെന്നാണ് ആരോപണം.
Be the first to comment