പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലയിൽ അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. മർദ്ദിച്ചവരിൽ കൂടുതൽ പേരെ പിടികൂടാൻ ആദ്യദിവസങ്ങളിൽ പൊലീസിന് കഴിഞ്ഞില്ല. ഇവർ നാടുവിട്ടതായി സംശയമുണ്ട്. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിനായില്ല.
ആദ്യ മണിക്കൂറുകൾ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ടായി. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായി വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് രാംനാരയണ്‍ ആള്‍ക്കൂട്ടകൊലപാതകത്തിനിരയാകുന്നത്. പ്രതികളെ അന്ന് തന്നെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറായില്ല. പിന്നീട് 15ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അവരെ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായി. ഇതിന് ശേഷമാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണം എസ്ഐടി ഏറ്റെടുത്തതിന് പിന്നാലെയാണ് പൊലീസിന് തുടക്കത്തിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ.
മരിച്ച രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്. രാം നാരായണന്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനമേറ്റു. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നാണ് കണ്ടെത്തല്‍.



Be the first to comment