കാറില്‍ സൂക്ഷിച്ച കുപ്പിവെള്ളം കുടിക്കാറുണ്ടോ? കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

ദീർഘദൂരം പോകുമ്പോൾ കുപ്പിവെള്ളം വാങ്ങും, അത് ദിവസങ്ങളോളം കാറിൽ അങ്ങനെ തന്നെ കിടക്കും. പിന്നീട് ദാഹിക്കുമ്പോൾ എന്താ.. ഏതാ എന്നൊന്നും ചിന്തിക്കാതെ ആ കുപ്പിയിലെ വെള്ളം എടുത്തു കുടിക്കും. ഇങ്ങനെ ചെയ്യുന്നത് ആരോ​ഗ്യത്തിന് അത്ര സേഫ് അല്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

വെള്ളത്തിനെന്ത് എക്‌സ്പയറി ഡേറ്റ്

ദിവസങ്ങളോളം കാറിൽ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര സേഫ് ആയിരിക്കണമെന്നില്ല, കാറിനുള്ളിലെ ചൂടു കാരണം പ്ലാസ്റ്റിക്കിൽ നിന്ന് ദോഷകരമായ രാസവസ്തുക്കൾ പുറപ്പെടാനും അത് വെള്ളത്തിലേക്ക് കലരാനും കാരണമാകും. ഇത് വെള്ളത്തെ വിഷമയമുള്ളതാക്കുമെന്ന് സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, ഇത്തരത്തില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളത്തില്‍ ബാക്ടീരിയ വളര്‍ച്ച മറ്റൊരു പ്രശ്‌നമാണ്. വേണ്ട വിധം വൃത്തിയാക്കാതിരിക്കുകയോ ഉപയോഗിച്ച വെള്ളം ദീർഘനേരം അതിൽ തന്നെ സൂക്ഷിക്കുകയോ ചെയ്യുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിൽ ബാക്ടീരിയകൾ അടങ്ങിയ വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും വയറുസംബന്ധമായ അസ്വസ്ഥതകൾക്കും ഇടയാക്കും. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം, സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളോ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളോ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

Be the first to comment

Leave a Reply

Your email address will not be published.


*