തണ്ണിമത്തന്റെ വിത്ത് അബദ്ധത്തിൽ കഴിച്ചോ? ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കും

വേനൽക്കാലമാണ് വരുന്നത്, ഇനി താരം തണ്ണിമത്തനാണ്. ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ ഈ വേനൽ ചൂടിനെ മറികടക്കാൻ ഏറെ സഹായകരമാണ്. തണ്ണിമത്തൻ കഴിക്കുമ്പോൾ പലരും അബദ്ധത്തിൽ തണ്ണിമത്തന്റെ വിത്തുകൾ കഴിച്ചേക്കാം. ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങളാകുമെന്നാണ് പലരുടെ തെറ്റിദ്ധരിക്കാറ്. എന്നാൽ ആ ധാരണം തെറ്റാണ്.

തണ്ണിമത്തന്റെ വിത്തുകളെ ഭയപ്പെടേണ്ട കാര്യമില്ല. ഇത്തരത്തിൽ അബദ്ധത്തിൽ കഴിക്കുന്ന വിത്തുകളിൽ പ്രോട്ടീൻ, മഗ്നീഷ്യം, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായി വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

തണ്ണിമത്തനിൽ അടങ്ങിയ പ്രോട്ടീനും മഗ്നീഷ്യവും ആവശ്യമായ വിവിധ ഊർജ്ജം നൽകും. കൂടാതെ മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

തണ്ണിമത്തൻ വിത്തുകളിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന് നല്ല പ്രോട്ടീൻ പിന്തുണ നൽകുകയും ചെയ്യുന്നു.

തണ്ണിമത്തൻ വിത്തുകൾ വറുത്തും മുളപ്പിച്ചും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*