
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ജലനിരപ്പ് ഉയരുന്നതിനാൽ കണ്ണൂർ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Be the first to comment