വയനാട് പ്രമേയം; പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപിയുടെ പുതുവത്സര സമ്മാനമായി കലണ്ടര്‍ പുറത്തിറക്കി. എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.

കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന്‍ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വണ്ടൂരില്‍ നടന്ന പാര്‍ലമെന്റ് തല ഉദ്ഘാടനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജല്‍ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എന്‍ എ മുബാറക്ക്, വി സുധാകരന്‍, ഗോപാലകൃഷ്ണന്‍, ജബീബ് സക്കീര്‍, പി ഉണ്ണികൃഷ്ണന്‍, കെ ടി ഷംസുദ്ദീന്‍, ഷഫീര്‍ എം, കാപ്പില്‍ മുരളി, പി പി അബ്ദുല്‍ റസാഖ്, അമൃത ടീച്ചര്‍, സഫീര്‍ ജാന്‍, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും യുഡിഎഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*