പുല്‍പ്പള്ളി:അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്.
കോഴിക്കോട് യൂണിവേഴ്സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ വിദ്യാഭ്യാസം ഏറ്റവും നല്ല പൗരന്മാരെ സൃഷ്ടിക്കുകയും ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കു ന്നതില്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഡോ. ജോസഫ്മാര്‍ തോമസ് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡി ക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ് വിന് സാം രാജ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ 95 വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി. അതിനിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം. വയനാട് ചുള്ളിയോട് വച്ചാണ് […]
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികൾക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എൽഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്. ടി സിദ്ദിഖിൻ്റെ ആരോപണത്തിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നും കെ സുരേന്ദ്രൻ […]
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പായി മാർ തോമസ് തറയിൽ നിയമിതനായി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. 2017 ജനുവരി 14 മുതൽ ഡോ. തോമസ് തറയിൽ ചങ്ങനാശേരിയുടെ സഹായമെത്രാനായി നിയമിതനായിരുന്നു. ബിഷപ്പ് ചാൾസ് ലവീഞ്ഞ്, ബിഷപ്പ് മാർ മാത്യു മാക്കിൽ, ബിഷപ്പ് മാർ തോമസ് […]
Be the first to comment