തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പല രോ​ഗങ്ങളെയും തടയിടാൻ സഹായിക്കും. തടി കുറയ്ക്കാൻ കർശ ഡയറ്റും വ്യായാമങ്ങളും പിന്തുടരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ കർശന നിയന്ത്രണങ്ങൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പാവുകയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് പ്രധാനം.

അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

  • അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കുക. അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും.
  • അത്താഴം ലളിതമാക്കുന്നതാണ് നല്ലത്. അത് ദഹനം വേ​ഗത്തിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്.
  • അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമായിരിക്കണം ഉറങ്ങേണ്ടത്.
  • അത്താഴം കഴിഞ്ഞ ഉടൻ ഉറങ്ങാൻ കിടക്കുന്നതിന് പകരം, ചെറിയൊരു നടത്തത്തിന് പോകാം. അത്താഴത്തിന് ശേഷം 20 മിനിറ്റ് മിതമായ രീതിയിൽ നടക്കുന്നത് ദഹനം പെട്ടെന്നാകാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തത്തിനു കഴിയും.

ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാൻ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെ ആകുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നടത്തം ഒരു നല്ല വഴിയാണ്. അത്താഴ ശേഷം മിനിമം 20 മിനിറ്റ് നടക്കുന്നത്‌ ശരീരഭാരം കുറയ്ക്കാനും കലോറി കുറയ്ക്കാനും സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*