കരളു പണി മുടക്കിയോ? ഫാറ്റി ലിവർ ലക്ഷണങ്ങൾ

ഫാറ്റി ലിവർ ബാധിതരുടെ എണ്ണം ഇന്ന് രാജ്യത്ത് വർധിച്ചു കൊണ്ടിരിക്കുകയാണ്. അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് ഫാറ്റി ലിവറിന് പിന്നിലെ പ്രധാന കാരണം. ആൽക്കഹോളിക് ഫാറ്റി ലിവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.

അമിത മദ്യപരിലാണ് ആൽക്കഹോളിക് ഫാറ്റി ലിവർ കൂടുതലും കാണപ്പെടാറ്. വയറുവേദന മുതൽ പെട്ടെന്ന് ‌വയറു നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയറു വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്.

എന്താണ് ഫാറ്റി ലിവർ

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്.

കരൾ രോ​ഗമുള്ളവർ കർശനമായി മദ്യപാനം ഒഴിവാക്കണം, അതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുകയും വേണം. ഈ രണ്ട് കാര്യങ്ങൾ കരളിനെ ദീർഘകാലം സംരക്ഷിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോ​ഗ്യം എന്ന് വിശേഷിപ്പിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (Fatty liver) ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*