തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍.

സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

സൂര്യപ്രകാശം; രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്‍റെയും ഉത്പാദനം മെച്ചപ്പെടുന്നു.

ബന്ധങ്ങള്‍; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.

വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*