അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി മുതല്‍ സൈലന്‍സ് അണ്‍നോണ്‍ കോള്‍ വരെ; അറിയാം ആറ് പ്രൈവസി ഫീച്ചറുകള്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ച ആറു പ്രൈവസി ഫീച്ചറുകള്‍ നോക്കാം

1. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി

ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമായ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി സെറ്റിങ് ഉപയോഗിച്ച് മറ്റുള്ളവര്‍ ആപ്പിന് പുറത്തേക്ക് ഉള്ളടക്കം എടുക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് ഓണായിരിക്കുമ്പോള്‍ ചാറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ സ്വയമേവ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും മറ്റുള്ളവരെ തടയാന്‍ കഴിയും. ചാറ്റിന്റെ പേര് ടാപ്പ് ചെയ്ത ശേഷം അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി കൂടി ടാപ്പ് ചെയ്യുന്നതോടെ ഈ ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാകും.

2. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ്

അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോണില്‍ തന്നെ സ്റ്റോര്‍ ചെയ്യുന്നു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗവുമുണ്ട്. ഇഷ്ടമുള്ള ഒരു പാസ്വേഡോ അറിയാവുന്ന 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് സുരക്ഷിതമാക്കാം.

വാട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ബാക്കപ്പുകള്‍ വായിക്കാനോ അവ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യമായ കീ ആക്സസ് ചെയ്യാനോ കഴിയില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് ബാക്കപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോകുക. തുടര്‍ന്ന് ചാറ്റ്, പിന്നാലെ ചാറ്റ് ബാക്കപ്പ് ഒടുവില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് എന്നിവയിലേക്ക് പോകുക. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് ഓണാക്കി ടാപ്പ് ചെയ്യുക. തുടര്‍ന്ന് ഒരു പാസ്വേഡ് സൃഷ്ടിക്കുക അല്ലെങ്കില്‍ ബാക്കപ്പ് സുരക്ഷിതമാക്കാന്‍ 64 അക്ക എന്‍ക്രിപ്ഷന്‍ കീ ഉപയോഗിക്കുക.

3. ഗ്രൂപ്പ് പ്രൈവസി ഫീച്ചര്‍

വാട്‌സ്ആപ്പിന്റെ പ്രൈവസി സെറ്റിങ്ങും ഇന്‍വൈറ്റ് സിസ്റ്റവും വഴി ആര്‍ക്കൊക്കെ ഉപഭോക്താക്കളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാമെന്നത് നിയന്ത്രിക്കാന്‍ കഴിയാം. ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഡ്മിന് വ്യക്തിഗത ചാറ്റിലൂടെ ഇന്‍വൈറ്റ് അയയ്ക്കാനും ഗ്രൂപ്പില്‍ ചേരാനുള്ള ഓപ്ഷന്‍ നല്‍കാനും സാധിക്കും. സെറ്റിങ്ങ്‌സില്‍ പോയി അക്കൗണ്ട്, പ്രൈവസി, ഗ്രൂപ്പ് എന്നിവ ടാപ്പ് ചെയ്ത ശേഷം എവരിവണ്‍, മൈ കോണ്‍ടാക്ട്‌സ്, My Contacts Except എന്നി മൂന്ന് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക

4. സൈലന്‍സ് അണ്‍നോണ്‍ കോള്‍

സ്പാം, സ്‌കാമുകള്‍, അജ്ഞാതരായ ആളുകളില്‍ നിന്നുള്ള കോളുകള്‍ എന്നിവ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യാന്‍ സൈലന്‍സ് സഹായിക്കുന്നു. ഈ കോളുകള്‍ ഫോണില്‍ റിങ് ചെയ്യില്ല. പക്ഷേ പ്രധാനപ്പെട്ട ഒരാളാണെങ്കില്‍ കോള്‍ ലിസ്റ്റില്‍ ദൃശ്യമാകും.പ്രൈവസി സെറ്റിങ്ങ്‌സില്‍ സ്റ്റാര്‍ട്ട് ചെക്കപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സന്ദേശങ്ങളുടെയും കോളുകളുടെയും വ്യക്തിഗത വിവരങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്ന നിരവധി സ്വകാര്യതാ ലെയറുകളിലൂടെ കടന്നുപോകാനാകും.

5. വ്യൂ വണ്‍സ് ഫീച്ചര്‍

സ്വീകര്‍ത്താവ് ഒരു തവണ തുറന്നതിനുശേഷം ചാറ്റില്‍ നിന്ന് ഫോട്ടോകള്‍, വീഡിയോകള്‍, വോയ്സ് സന്ദേശങ്ങള്‍ എന്നിവ അപ്രത്യക്ഷമാകുന്ന വ്യൂ വണ്‍സ് ഓപ്ഷന്‍ മറ്റൊരു പ്രൈവസി ഫീച്ചറാണ്. ഒരിക്കല്‍ മാത്രം കണ്ട ഫോട്ടോകളും വീഡിയോകളും സ്വീകര്‍ത്താവിന്റെ ഫോട്ടോ വിഭാഗത്തിലോ ഗാലറിയിലോ സേവ് ആകുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വീകര്‍ത്താവിന് ഈ ഫോട്ടോകളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനോ പങ്കിടാനോ പകര്‍ത്താനോ കഴിയില്ല.

6. ചാറ്റ് ലോക്ക് ഫീച്ചര്‍

സ്വകാര്യ സംഭാഷണങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ലോക്ക് ചെയ്തിരിക്കുന്ന പാസ്വേഡ് അല്ലെങ്കില്‍ ബയോമെട്രിക് ഉപയോഗിച്ച് മാത്രം ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റി സ്വകാര്യ സംഭാഷണങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.കൂടാതെ ആ ചാറ്റിന്റെ ഉള്ളടക്കം നോട്ടിഫിക്കേഷനില്‍ നിന്നും ഓട്ടോമാറ്റിക്കായി മറയ്ക്കുകയും ചെയ്യുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*