
ഉപയോക്താക്കളെ പരിചിതമല്ലാത്ത ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ ‘സേഫ്റ്റി ഓവര്‍വ്യൂ’ സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത് ,ക്രീയേറ്റ് ചെയ്തത് ആരാണ്,എത്ര അംഗങ്ങളുണ്ട് ,തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.ഈ വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം ഉപയോക്താവിന് ഗ്രൂപ്പിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
കൂടുതൽ വിശദാംശങ്ങൾക്കായി ചാറ്റുകൾ പരിശോധിക്കുകയും ചെയ്യാം, ഇനി ഗ്രൂപ്പിൽ തുടരാൻ താത്പര്യമില്ലെങ്കിൽ ചാറ്റിലെ സന്ദേശങ്ങളൊന്നും നോക്കാതെ തന്നെ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആകാനും സാധിക്കും.ഇന്ത്യയിൽ പുതിയ ഫീച്ചർ ഈ ആഴ്ച്ചയോടെ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഉപയോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വാട്ട്സ്ആപ്പിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.ഇത്തരത്തിൽ സുരക്ഷ വർധിപ്പിക്കുമ്പോൾ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ, സംശയാസ്പദമായ നമ്പറുകയിൽ നിന്നുള്ള സന്ദേശങ്ങൾ, എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മെറ്റ വ്യക്തമാകുന്നു.
Be the first to comment