
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍.
AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കള് വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം നല്‍കുന്നതിനാണ് മെറ്റ അക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസ്സിങ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചര്‍ ലഭ്യമാകുക
ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നും മറ്റാര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നും വാട്സ്ആപ്പ് പറഞ്ഞു. ഈ എഐ ഫീച്ചര്‍ ഗ്രൂപ്പ്, വ്യക്തിഗത സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് വാട്സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. നിങ്ങളുടെ ചാറ്റില്‍ എത്തുന്ന എല്ലാ വായിക്കാത്ത സന്ദേശങ്ങളെയും ഈ ഫീച്ചര്‍ സംഗ്രഹിക്കും. നിലവില്‍, അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.
Be the first to comment