സ്റ്റാറ്റസുകള്‍ ഇനി എളുപ്പത്തില്‍ കാണാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. ചാറ്റ്‌സ് ടാബില്‍ നിന്ന് തന്നെ നേരിട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉടന്‍ ആപ്പ് ബാറിന് മുകളില്‍ കാണാന്‍ സാധിക്കും. ഒറ്റ ടാബില്‍ തന്നെ ഫീച്ചര്‍ ലഭ്യമാകുന്നതോടെ സ്റ്റാറ്റസുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് പതിപ്പ് 2.26.6.9 ലെ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ സംവിധാനത്തില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആപ്പിന്റെ മുകളില്‍ മധ്യഭാഗത്ത് കാണാം. ഉപയോക്താവുമായി കൂടുതല്‍ ഇടപഴകുന്ന കോണ്‍ടാക്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങളായിരിക്കും ഇവിടെ കാണിക്കുക. പക്ഷേ ,അവര്‍ സ്റ്റാറ്റസ് പങ്കുവച്ചിരിക്കണം. ഇതിലൂടെ ‘ചാറ്റ്‌സ്’ ടാബില്‍ തന്നെ നിന്ന് ആരൊക്കെയാണ് പുതിയ സ്റ്റാറ്റസ് പങ്കുവച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കാന്‍ സാധിക്കും.

ഇതോടൊപ്പം, എല്ലാ ലഭ്യമായ സ്റ്റാറ്റസ് അപ്ഡേറ്റുകളും കാണാന്‍ മറ്റൊരു മാര്‍ഗവും ഈ അപ്ഡേറ്റിലൂടെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഉപയോക്താവ് ‘ചാറ്റ്‌സ്’ ടാബില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍, കോണ്‍ടാക്ടുകള്‍ പങ്കുവച്ച സ്റ്റാറ്റസുകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക നിര (റോ) പ്രത്യക്ഷപ്പെടും. ഈ നിരയില്‍ ഇടത്തേക്കും വലത്തേക്കും സൈ്വപ്പ് ചെയ്ത് വിവിധ സ്റ്റാറ്റസുകള്‍ ബ്രൗസ് ചെയ്യാന്‍ കഴിയും.

 

Be the first to comment

Leave a Reply

Your email address will not be published.


*