സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍

ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍ ഗ്രൂപ്പുകള്‍ കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ ‘സ്‌പോണ്‍സേര്‍ഡ്’ എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാനോ, തടയാനോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്.

ചാറ്റിങ് അനുഭവത്തെ തടസപ്പെടുത്താതെയാണ് സ്റ്റാറ്റസ് വിഭാഗത്തിലേക്ക് മാറ്റത്തക്ക വിധമാണ് ഈ പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഭാഷ, പ്രദേശം, മുന്‍ പരസ്യ ഇടപെടലുകള്‍ തുടങ്ങിയ കുറഞ്ഞ ഡാറ്റ ഉപയോഗിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*