ആർക്കൊക്കെ രക്തം ദാനം ചെയ്യാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അടിയന്തരചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർ​ഗമാണ്. എന്നാൽ ആ​ഗ്രഹിക്കുന്ന എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിഞ്ഞുവെന്നു വരില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ചില കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

വയസ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച​ ശേഷമാണ് ഒരാൾക്ക് രക്തം കൊടുക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്. രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ വേണം രക്തം പരിശോധിക്കാൻ. ഇത് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.

ആർക്കൊക്കെ രക്തം കൊടുക്കാം

  • 18 വയസ് മുതൽ 60 വയസ് പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം.
  • രക്തദാനം ചെയ്യുന്ന ആളുടെ ഹീമോഗ്ലോബിന്റെ അളവ് 12.5 ആയിരിക്കണം.
  • രക്തസമ്മർദം സാധാരണ നിലയിലായിരിക്കണം.
  • രക്തം ദാനം ചെയ്യുന്ന ദിവസം രക്തദാതാവിന്റെ മൊത്തത്തിലുള്ള ആരോഗ്യം നല്ല രീതിയിലായിരിക്കണം.
  • രക്തം ദാനം ചെയ്യുന്നതിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

രക്തം കൊടുക്കാൻ പറ്റാത്തത് ആർക്കൊക്കെ?

  • പച്ചകുത്തിയവരും മൂക്കുത്തി, കാതു കുത്ത് എന്നിവ നടത്തിയവരും ആറ് ​മാസത്തിന് ശേഷമേ രക്തം കൊടുക്കാവൂ.
  • സാധാരണ ദന്തചികിത്സ കഴിഞ്ഞവർ 24 മണിക്കൂറിന് ശേഷവും, ശസ്ത്രക്രിയ വേണ്ടി വന്നവർ ഒരു മാസത്തിന് ശേഷവും രക്തം നൽകുക.
  • ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ രക്തദാനം ചെയ്യാൻ പാടില്ല.
  • ചുമ, പനി, തൊണ്ടവേദന, വയറു വേദന തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർ അത് ഭേദമാകാതെ രക്തം ദാനം ചെയ്യരുത്.

രക്തം ദാനത്തിന് ശേഷം

  • ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുക.
  • അമിതമായ ശാരീരിക അധ്വാനമോ ഭാരമുള്ള ജോലികളോ അന്ന് ഒഴിവാക്കുക.
  • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം

Be the first to comment

Leave a Reply

Your email address will not be published.


*