‘ആര് തെറ്റ് ചെയ്താലും ശിക്ഷ വേണം, സത്യം പുറത്തുവരട്ടെ’; ഉമ തോമസ് എംഎൽഎ

യുവനടിയുടെ ആരോപണങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്ന് ഉമ തോമസ്  പറഞ്ഞു .കുറ്റം തെളിയിക്കപ്പെടുന്നത് വരെ മാറി നിൽക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്വയം അറിയിക്കുകയായിരുന്നെനും അവർ കൂട്ടിച്ചേർത്തു.

‘രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്, അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ട് അന്വേഷണം നടക്കും, കുറ്റം തെളിയുന്നത് വരെ മാറി നിൽക്കാമെന്ന് രാഹുൽ സ്വയം അറിയിച്ചിട്ടുണ്ട് “എംഎൽഎ വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്നങ്ങളിൽ കോൺഗ്രസ് എപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

രാഹുലിനെ പറ്റി സമാനമായ മറ്റ് പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, തെറ്റ് ചെയ്തത് ആരാണെങ്കിലും അത് തെളിയിക്കപ്പെടണമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം തുടരുന്നത് പാർട്ടി തീരുമാനമാണെന്നും ഉമ തോമസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*