മുംബൈയിൽ ജനിച്ചു വളർന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ നെടുംതൂൺ ആയി മാറിയ ജെമിമ റോഡ്രിഗസിന്റെ വിജയം ഇന്ത്യ മുഴുവൻ ആഘോഷിക്കുകയാണ്. എപ്പോഴും ഉർജ്ജസ്വലതയോടും ഉത്സാഹത്തോടയുമാണ് ജെമിമയെ കാണാൻ സാധിക്കുക. അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.
കുടുംബവും സുഹൃത്തുക്കളും കൂടാതെ തൻ്റെ ഊർജ്ജം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് വീട്ടിലുണ്ടാക്കുന്ന ഒരു പ്രത്യേക ഗ്രീൻ ഡ്രിങ്ക് ആണെന്ന് താരം പറയുന്നു. അത് തന്നെ ഗ്രൗണ്ടിലെ പോരാട്ടത്തിനും വർക്ക്ഔട്ടിന് ശേഷമുള്ള വീണ്ടെടുക്കലിനും സഹായിക്കുന്നുവെന്നും അവർ പറയുന്നു.
ജെമിമ സ്പെഷ്യൽ ഡ്രിങ്ക് റെസിപ്പി
ഗ്രീൻ ആപ്പിൾ അല്ലെങ്കിൽ പിയർ, അതിനൊപ്പം ചീര, കുക്കുമ്പർ, വഴുതനങ്ങ എന്നിവ ചേർത്ത് ഒരു ബ്ലെൻഡറിൽ അടിച്ച് ജ്യൂസ് ആക്കിയെടുക്കാം. വ്യായാമത്തിന് ശേഷമോ അല്ലെങ്കിൽ രാവിലെ പരിശീലനത്തിന് പോകുന്നതിന് മുമ്പോ താൻ ഇത് കുടിക്കാറുണ്ടെന്ന് താരം പറയുന്നു. മാത്രമല്ല, ബോറിങ് ആയ പച്ചക്കറികൾ വളരെ എളുപ്പത്തിൽ ഡയറ്റിൽ ചേർക്കാനുള്ള മികച്ച മാർഗം കൂടിയാണിതെന്നും ജെമിമ പറയുന്നു.
ഈയൊരു മിക്സ് ജലാംശം, നാരുകൾ, മൈക്രോന്യൂട്രിയന്റുകളുടെ സന്തുലനം കൃത്യമാക്കുന്നു. ഇലക്കറികളിലും കുക്കുമ്പറിലും ഇരുമ്പ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം, പഴങ്ങളിൽ നിന്ന് സ്വഭാവിക മധുരവും ഈർജ്ജവും ലഭിക്കാൻ സഹായിക്കും. വഴുതനങ്ങ ശരീരത്തെ തണുപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



Be the first to comment