
കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്. ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി. ഗുരുതരമായി പരിക്കേറ്റ ടീച്ചറുടെ വലത് കൈയുടെയും ഇടത് കാലിൻ്റെയും എല്ല് പൊട്ടിയിട്ടുണ്ട്. ടീച്ചറെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Be the first to comment