
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് ഇന്നു പുലര്‍ച്ചെയാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ് (27) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. ആക്രമണ സമയത്ത് കാണാതായ ഭാര്യ ചന്ദ്രികയെ കണ്ടെത്തി നൂല്‍പ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാനയാക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടപ്പെട്ടത്.
Be the first to comment