മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

മുന്നണിമാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം. യുഡിഎഫ് പ്രവേശത്തെ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍ക്കുന്നത്.

തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃയോഗത്തില്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയ രീതിയിലുള്ള വാക് പോരുകള്‍ നടന്നിരുന്നു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്ന് മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോഴാണ് റോഷി അഗസ്റ്റിന് എതിര്‍പ്പ് അറിയിച്ചത്. ഇതേ തുടര്‍ന്ന് ചെറിയ തോതിലുള്ള വാക്‌വാദങ്ങളും നടന്നുവെന്നും വിവരമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണി മാറി യുഡിഎഫിലേക്ക് പ്രവേശിക്കാനുള്ള സമയക്കുറവും ചര്‍ച്ചയാകുന്നുണ്ട്.പ്രമോദ് നാരായണന്റെയും റോഷി അഗസ്റ്റിന്റെയും എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്ക ജോസ് കെ മാണിക്കുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*